കാസര്‍കോഡ്: വനിതാ സംവരണ ബില്ലില്‍ മുസ്്‌ലിം-ദലിത് വിഭാഗങ്ങളുടെ ഉപസംവരണം എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ലെന്നതിന്റെ തെളിവാണെന്ന രാജ്യസഭാ എം.പി കമാല്‍ അക്തര്‍. കാസര്‍കോഡ് ഹൊസങ്കടിയില്‍ എസ്.ഡി.പി.ഐ ജനകേരള യാത്ര ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വനിതകളെ പുരോഗതിയിലെത്തിക്കുകയാണ് വനിതാബില്ലിന്റെ ഉദ്ദേശമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം ആത്മാര്‍ത്ഥമാണെങ്കില്‍ പിന്നാക്കക്കാര്‍ക്ക് ഉപസംവരണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.
മുസ്്‌ലിംകളുടെ രക്ഷകരെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നത്. മുസ്്‌ലിംകളുടെ മാത്രം ശ്രമഫലമായി ഉണ്ടായ ജാമിഅ മില്ലിയ, അലിഗഡ്്, ഉസ്മാനിയ സര്‍വകലാശാലകളെ തകര്‍ക്കുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടായെന്ന അദ്ദേഹം ചോദിച്ചു. വനിതാ ബില്ലിനെ അനൂകൂലിച്ച് വോട്ട് ചെയ്ത മുസ്്‌ലിം ലീഗ് സോണിയാ ലീഗായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. സോണിയ മുസ്്‌ലിംകളുടെ കഴുത്ത് വെട്ടാന്‍ പറഞ്ഞാല്‍ അതിനും അവര്‍ തയ്യാറാവും. സമുദായത്തിലെ ചാരന്മാരാണ് മുസ്്‌ലിം ലീഗ്-കമാല്‍ അക്തര്‍ പറഞ്ഞു.
രാജ്യസഭയില്‍ ബില്ല് പാസാക്കപ്പെട്ടപ്പോള്‍ ബി.ജെ.പിയുടെ സുഷമാ സ്വരാജും സി.പി.എമ്മിന്റെ വൃന്ദാ കാരാട്ടും കെട്ടിപ്പിടിച്ചതിലൂടെ പാര്‍ലമെന്റില്‍ എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമായതായി കമാല്‍ അക്തര്‍ പറഞ്ഞു.
No comments:
Post a Comment