കോഴിക്കോട്: ഈ മാസം രണ്ടിന് കാസര്‍കോട് നിന്ന് ആരംഭിച്ച ജനകേരള യാത്രയ്ക്ക് നാളെ (07-04-10)പ്രസ്‌ക്ലബ്ബ് ഹാളില്‍ സ്വീകരണം നല്‍കും. യാത്രാ സന്ദേശത്തെകുറിച്ചും അനുഭവങ്ങളെകുറിച്ചും എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ നിലപാടുകളെകുറിച്ചും സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, വൈസ് പ്രസിഡന്റ് പി കെ ഗോപിനാഥന്‍(റിട്ട. ഡപ്യൂട്ടി കലക്ടര്‍), ജന. സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍, സെക്രട്ടറിമാരായ പി കെ രാധ, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി അഹമ്മദ് ശരീഫ് സംസാരിക്കും. നഗരത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.
No comments:
Post a Comment