Sunday, April 4, 2010

പോരാട്ടങ്ങളുടെ നാട് ജനകേരള യാത്രയെ നെഞ്ചേറ്റി

കണ്ണൂര്‍: രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കു പേരു കേട്ട കോലത്തുനാടിന്റെ മണ്ണ് അടിസ്ഥാന വര്‍ഗത്തിന്റെ അവകാശ പോരാട്ട പ്രസ്ഥാനമായ എസ്.ഡി.പി.ഐയുടെ ജനകേരള യാത്രയെ നെഞ്ചേറ്റി. ജില്ലയിലെ സ്വീകരണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മലയോര മേഖലകളില്‍ വിവിധ സ്ഥലങ്ങളില്‍ ജാഥയ്ക്കു ഊഷ്മളമായ വരവേല്‍പ്പാണു ലഭിച്ചത്. രാവിലെ ശ്രീകണ്ഠാപുരത്തു നിന്നു തുടങ്ങിയ ജാഥ ഇരിക്കൂര്‍, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, എടക്കാട്, ധര്‍മടം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്തു സമാപിച്ചു.
    തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നടന്ന പൊതുയോഗം എസ്.ഡി.പി.ഐ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ അലിഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പള്ളിപ്രം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുന്നക്കല്‍ സംസാരിച്ചു. വൈസ് ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, വി ടി ഇഖ്‌റാമുല്‍ ഹഖ്, പി കെ ഗോപിനാഥന്‍, തുളസീധരന്‍ പള്ളിക്കല്‍, സി എ ഹാരിസ്, അഡ്വ. പി സി നൗഷാദ്, അഡ്വ. കെ സി ശബീര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ കെ അബ്്ദുല്‍ ജബ്ബാര്‍, യൂസുഫ് വയനാട്, അബ്്ദുല്‍ ജലീല്‍ പങ്കെടുത്തു.


ജനകേരള യാത്രയ്ക്കു തലശ്ശേരി പഴയ ബസ്സ്റ്റാന്റില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ എസ്.ഡി.പി.ഐ രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റ് മന്‍സൂര്‍ അലിഖാന്‍ സംസാരിക്കുന്നു.

No comments:

Post a Comment