കൂത്തുപറമ്പ്: ജനകേരള യാത്രയുടെ സ്വീകരണാര്‍ഥം കൊടിതോരണങ്ങള്‍ കെട്ടുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മൂന്നു പേരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ നീര്‍വേലിയിലെ എന്‍ പി സ്വാലിഹ്(20), കെ കെ സുബൈര്‍(21), കെ ഹാരിസ്(21) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ രാത്രി 7.45ഓടെ നീര്‍വേലി ഏളക്കുഴി റോഡിലാണു സംഭവം.
ജനകേരളയാത്രയെ സ്വീകരിക്കാനായി റോഡരികില്‍ കൊടി തോരണങ്ങള്‍ കെട്ടുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ 10ഓളം ആര്‍.എസ്.എസുകാര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ജയേഷ്, പ്രമോദ്, മഹേഷ്, രതീഷ്, പ്രകാശന്‍ തുടങ്ങിയ 10ഓളം ആര്‍.എസ്.എസുകാരാണു അകാരണമായി ആക്രമിച്ചതെന്നു പരിക്കേറ്റവര്‍ പറഞ്ഞു.
നാം സാധാരണക്കാരേയും പാവപ്പേട്ടരേയും പരസ്പരം ഏറ്റുമുട്ടിച്ചു കാലാകാലം കലാപകാരികളെന്നു മുദ്രകുത്താനും തീവ്രഭീകരമുദ്ര ചർത്തി ഒറ്റപ്പെടുത്തി ദുർബ്ബലാവസ്ഥയിൽ തളച്ചിടാനുമുള്ള,ദുഷ്ഠമുതലാളിത്തക്കങ്കാണികളായ ആർ എസ് എസ് വൻ കിട ചെന്നായ്യ്ക്കളുടെ കുടിലകുതന്ത്രമാണിത്.അക്രമിച്ച അർ എസ് എസ് പ്രവർത്തകർ തിരിച്ചറിവില്ലാത്ത ബലിയാടുകൾ മാത്രമാണ്.അവരെ സത്യസന്ധമയി കാര്യങ്ങൾ പരഞ്ഞു ബോദ്ധ്യപ്പെടുത്തുകയാണ് നേർവഴി.കാരണം അവർ നമ്മുടെ ചോരയും വർഗ്ഗവുമാണ്.അവരെ നമുക്കു അർ എസ് എസ് ഭിന്നതാ വൈറസ് ബാധയിൽ നിന്നു മോചിപ്പിക്കേണ്ടതു നമ്മുടെ ബാദ്ധ്യതയും ഉത്തരവാദിത്ത്വവുമാണ്.അവരുടെ രക്ഷിതാക്കളുമായി സംസാരിക്കുക,തിരിച്ചറിവു നേടാൻ സഹായിക്കുക.നന്മയുള്ള ക്ഷമയിലാണ് വിജയനിക്ഷേപങ്ങൾ ദൈവം ഒരുക്കിയിരിക്കുന്നത്.ദൈവം നമ്മേ അനുഗ്രഹിക്കട്ടേ!!!!
ReplyDelete