Monday, April 5, 2010
ഭീകര വിരുദ്ധ യുദ്ധവും വികസനവും ആഘോഷിക്കപ്പെടുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയണം: എ സഈദ്
കുറ്റിയാടി: സമൂഹത്തില്‍ ഭീകരവിരുദ്ധ യുദ്ധവും വികസനവും ആഘോഷിക്കപ്പെടുന്നതിലെ രാഷ്്ട്രീയം തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി എ സഈദ് പറഞ്ഞു. മതങ്ങളും രാഷ്്ട്രീയ പാര്‍ട്ടികളും വാര്‍ത്താമാധ്യമങ്ങളും ഈ ആഘോഷത്തില്‍ പങ്കാളികളാണ്. വികസനത്തിന്റെ പേരില്‍ കടന്നുവരുന്നത് മുതലാളിത്ത സാമ്പത്തിക വികസനമാണ്. എസ്.ഡി.പി.ഐ ജനകേരള യാത്ര ഉത്തരമേഖല സമാപന സമ്മേളനം കുറ്റിയാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളില്‍ ഭുരിഭാഗവും ദലിത്, മുസ്്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളാണ്. കോടീശ്വരന്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണവും പെരുകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തേജസ് റസിഡന്റ് എഡിറ്റര്‍ പി അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. കമ്മന ഇസ്്മയില്‍, പി അബ്്ദുല്‍ ഹമീദ്, ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, വൈസ് ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment