Wednesday, April 7, 2010

എസ്.ഡി.പി.ഐ സമ്മേളന വേദിയിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തരുടെ കുപ്പിയേറ്

ചാവക്കാട്: എസ്.ഡി.പി.ഐ സമ്മേളന വേദിയിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒളിച്ചിരുന്ന് സോഡാകുപ്പിയെറിഞ്ഞു. വേദിയില്‍ വന്ന് വീണ സോഡ കുപ്പി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി 8.10ഓടെ പുന്നയൂര്‍ക്കുളം ആല്‍ത്തറയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ ജനകേരള യാത്രയുടെ മുന്നോടിയായി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളന വേദിയിലേക്കായിരുന്നു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഒളിഞ്ഞിരുന്ന് അക്രമം നടത്തിയത്. വേദിക്കു അടുത്തുള്ള പണി തീരാത്ത കെട്ടിടത്തിനു മുകളില്‍ നിന്നാണ് കുപ്പിയേറ് നടത്തിയത്. ഉടന്‍ തന്നെ പോലിസും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തിരച്ചില്‍ നടത്തിയെങ്കിലും അക്രമികള്‍ ഭയന്നോടി. നൂറോളം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തിനു ശേഷമായിരുന്നു സമ്മേളനം ആരംഭിച്ചത്. വേദിയിലേക്ക് കുപ്പിയേറ് നടത്തി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. എസ്.ഡി.പി.ഐ സമ്മേളന വേദിയിലേക്ക് കുപ്പിയേറ് നടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് വടക്കൂട്ട് ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്തുന്നതില്‍ പോലിസ് അലംഭാവം കാണിച്ചാല്‍ ജനകീയ പ്രക്ഷോഭങ്ങളുമായി എസ്.ഡി.പി.ഐ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒളിയാക്രമണങ്ങളിലൂടെ ആര്‍.എസ്.എസ്സിന്റെ ഭീരുത്വമാണ് പുറത്ത് വരുന്നത്. ആര്‍.എസ്.എസ്സിനെ ഏറ്റവും നല്ലരീതിയില്‍ തന്നെ നേരിടാന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2 comments:

  1. പ്രകോപനങ്ങൾ തിരിച്ചറിഞ്ഞു പ്രബുദ്ധരായ് മുന്നേറുക.
    എസ് ഡി പി ഐ- യെപ്പറ്റി ജനങ്ങൾക്കിടയിൽ വളർന്നുവരുന്ന ശ്രദ്ധയേയും മതിപ്പിനേയും അംഗീകാരത്തേയും ദളിത്തീഴവമുസ്ലിംക്രൈസ്തവാദിവാസി ദുർബ്ബലവിഭാഗ ഐക്യ ശാക്തീകരണത്തേയും തകർക്കാനുള്ള ദുഷ്ഠശക്തികളുടെ കുടിലകുതന്ത്രങ്ങളെ ബുദ്ധിയുടെ ക്ഷമയോടെ അതിജയിക്കുക.ജനകേരളയാത്രയെ അപകീർത്തിപ്പെടുത്താനുള്ള ഇത്തരം നിക്ര് ഷ്ഠതകൾ ക്ഷമകൊണ്ടു തകർക്കുക.കഴിയുന്നതും ഇത്തരം ഘട്ടങ്ങളിൽ മുഴുസമയവും വീഡിയോക്യാമറകളുമായി ചുറ്റുപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാം.
    നാം സാധാരണക്കാരേയും പാവപ്പേട്ടരേയും ഭിന്നിപ്പിച്ച് പരസ്പരം ഏറ്റുമുട്ടിച്ചു കാലാകാലം കലാപകാരികളെന്നു മുദ്രകുത്താനും തീവ്രഭീകരമുദ്ര ചാർത്തി ഒറ്റപ്പെടുത്തി ദുർബ്ബലാവസ്ഥയിൽ തളച്ചിടാനുമുള്ള,ദുഷ്ഠമുതലാളിത്തക്കങ്കാണികളായ ഉന്നത ആർ എസ് എസ് മേലാള നേതാക്കളുടെ ചെന്നായ്കുടിലകുതന്ത്രമാണിത്.
    സാധാരണക്കാരും പാവപ്പെട്ടവരുമായ തിരിച്ചറിവില്ലാത്ത ആദിവാസിദളിതീഴവ ദുർബ്ബലവിഭാഗങ്ങളിലെ നിഷ്കളങ്കസഹോദരങ്ങളെ പഴയ നാടുവാഴി ത്താധികാരോൽപ്പന്നങ്ങൾ മെനഞ്ഞ വ്യാജ ചരിത്രങ്ങളും ഇല്ലാക്കഥകളും പറഞ്ഞു പരത്തി തെറ്റിദ്ധരിപ്പിച്ചും വ്യാമോഹങ്ങളിലകപ്പെടുത്തിയും പലർക്കും പലപ്പോഴും മദ്യവും മദിരാക്ഷിയും വിളമ്പിയും ലഹരിയിലും അസാന്മാർഗ്ഗികതകളിലും കുടുക്കി ഉന്മത്തതയിലും ഭ്രാന്താവസ്ഥയിലും അകപ്പെടുത്തി വേണ്ടപ്പെട്ടവർക്കൊക്കെ ചില ലൊട്ടുലൊടുക്കു സാമ്പത്തികവും സൌകര്യങ്ങളും കൊടുത്ത് ബലിയാടുകളാക്കി വർഗ്ഗീയാന്ധതാ വിഷബാധയേല്പിച്ച് പരസ്പരവൈരവും കൊല്ലുംകൊലയും ഭീകരസ്ഫോടനങ്ങളും നടത്തിച്ചു സാധാരണക്കാരും പാവപ്പെട്ടവരുമായ നമ്മെ പരസ്പരം ശത്രുക്കളാക്കി തകർക്കാനുള്ള ആർ എസ് എസ് മേലാളരുടെ കുടിലകുതന്ത്രങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തുക.
    രാത്രിയിലും മറ്റും പോസ്റ്റർ ഒട്ടിക്കാനെല്ലാം പോകുമ്പോൾ ഒറ്റപ്പെട്ട രണ്ടും മൂന്നും ആളുകൾ മാത്രം ഒരിടത്തും പോകാതെ പരമാവധി സഹോദരർ ഒരുമിച്ചായിരിക്കുന്നത് ഇത്തരം ആക്രമണകാരികൾ നമ്മെ ഉപദ്രവിക്കാതെ മാറിപ്പോകാൻ സഹായിക്കും.ഇത്തരം സന്ദർഭങ്ങളിൽ നല്ല ടോർച്ചും മറ്റ് വെളിച്ച സൌകര്യങ്ങളും ഒപ്പം തന്നെ കഴിയുന്നതും ഒരു വീഡിയൊ ക്യാമറയെങ്കിലും കൂടെ കരുതുക.ഇതെല്ലാമായിട്ടും അവർ ഉപദ്രവിക്കുകയാണേൽ വെളിച്ചത്തിൽഎല്ലാം വീഡിയോവിൽ പകർത്തി നിയമപരമായ അനന്തരഫലങ്ങൾ കൂടി അവരെ ബോദ്ധ്യപ്പെടുത്തുക.അവരെ സ്നേഹിക്കുന്നമാതാപിതാക്കളുമായി സംസാരിക്കുക.എല്ലാ നിലക്കും പരമാവധി അവരെ അവരകപ്പെട്ടിരിക്കുന്ന തെറ്റിദ്ധരിപ്പിന്റെ പകയിൽനിന്നും അകൽച്ചയിൽനിന്നും അതിലേറെ ആർ എസ് എസ് മേലാളനേതാക്കളുടെ ചെകുത്താൻ കെണിയിൽനിന്നും മോചിപ്പിക്കുക.എസ് ഡി പി ഐ യിലൂടെ അവരെ ബഹുമാന്യരാക്കുക.ഇതിനായിരിക്കട്ടെ നാം മുൻ തൂക്കം കൊടുക്കേണ്ടത്.

    ReplyDelete
  2. ആർ എസ് എസ് മേലാളനേതാക്കൾ ആദിവാസിദളിതീഴവ ദുർബ്ബലവിഭാഗങ്ങളിലെ നിഷ്കളങ്കസഹോദരങ്ങളെ ഉപയോഗിച്ച് അന്യമതസ്തരെ ആദ്യം തകർക്കുന്നു .പിന്നീടു ജാതികളായി ഇവരെ പരസ്പരം ഏറ്റുമുട്ടിച്ച് ദുർബ്ബലാവസ്ഥയിൽ തളച്ച് പിന്നീടു ബാക്കിയാവുന്ന സർവ്വ ജാതിമതങ്ങളിലും പെട്ട പ്രതികരണശേഷിയോ ഒരുമയോ കഴിവോ ഇല്ലാത്ത ദൂബ്ബലരെഅടിമകളാക്കി ചൂഷണം ചെയ്യാനുള്ള ആർ എസ് എസ് മേലാളനേതാക്കളുടെ ചെകുത്താൻബുദ്ധി തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുക.

    അർ എസ് എസ് പ്രവർത്തകരിൽ തൊണ്ണൂറ്റൊമ്പതു ശതമാനവും തിരിച്ചറിവില്ലാത്ത ബലിയാടുകൾ മാത്രമാണ്.അവരെ സത്യസന്ധമയി കാര്യങ്ങൾ പരഞ്ഞു ബോദ്ധ്യപ്പെടുത്തുകയാണ് നേർവഴി.കാരണം അവർ നമ്മുടെ ചോരയും വർഗ്ഗവുമാണ്.മൂന്നോനാലോ തലമുറക്കപ്പുറം വരെ അവരുടേയും നമ്മുടേയും മാതാപിതാക്കൾ ഒന്നുതന്നെയായിരുന്നു,ഒരേ കുടുംബത്തിലും കൂട്ടത്തിലും ഒന്നിച്ചൊരുമിച്ചുകഴിഞ്ഞവർ.അതുകൊണ്ടുതന്നെ,തിരിച്ചറിവില്ലാതെ വഴിതെറ്റിയ നമ്മുടെ രക്തങ്ങളെ നമുക്കു അർ എസ് എസ് ഭിന്നതാ വൈറസ് വിഷബാധയിൽ നിന്നു മോചിപ്പിക്കേണ്ടതു നമ്മുടെ ബാദ്ധ്യതയും രാജ്യത്തോടു ചെയ്യേണ്ട ഉത്തരവാദിത്ത്വവുമാണ്.ഇല്ലെങ്കിൽ,അല്പകാലത്തിനകം ഇതൊരടിമത്തരാജ്യമാകും,ഇന്നത്തെ ആർ എസ് എസ് അണികളിലെ തൊണ്ണൂറ്റൊമ്പതു ശതമാനത്തിലേറെ വരുന്നവരുടെ മക്കളടക്കം സാധാരണക്കാരും പാവപ്പെട്ടവരുമായ നാം അടിമകളായിത്തീരും.
    അതുകൊണ്ട് നമ്മെ ഉപദ്രവിക്കുന്ന ആർ എസ് എസ് അണികളുടെ രക്ഷിതാക്കളുമായി സംസാരിക്കുക,തിരിച്ചറിവു നേടാൻ സഹായിക്കുക.നന്മയുള്ള ക്ഷമയിലാണ് വിജയനിക്ഷേപങ്ങൾ ദൈവം ഒരുക്കിയിരിക്കുന്നത്.ദൈവം നമ്മേ അനുഗ്രഹിക്കട്ടേ!!!!

    ReplyDelete