Monday, April 5, 2010

ജനകേരള യാത്രയെ സ്വീകരിക്കാന്‍ രാമനാട്ടുകര ഒരുങ്ങി

ഫറോക്ക്: സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) ഏപ്രില്‍ രണ്ടിന് കാസര്‍കോട് നിന്നാരംഭിച്ച ജനകേരള യാത്രയുടെ കോഴിക്കോട് ജില്ലാ സമാപനത്തിന് രാമനാട്ടുകര ഒരുങ്ങി.

സമാപന സമ്മേളനം വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 33 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍: എം എ സലിം(ചെയര്‍മാന്‍), വി എ മജീദ്(വൈസ് ചെയര്‍മാന്‍), ടി കെ മുഹമ്മദ്‌കോയ(കണ്‍വീനര്‍), ബദറുദ്ദീന്‍ പുല്ലുംകുന്ന്(ജോ. കണ്‍വീനര്‍), ശരീഫ്(ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി കമ്മന ഇസ്്മായില്‍, ജില്ലാ കൗണ്‍സില്‍ അംഗം മുസ്തഫ കൊമ്മേരി, മണ്ഡലം ഭാരവാഹികളായ ആബിദ്, കെ പി അശ്‌റഫ് സംസാരിച്ചു.

മാത്തോട്ടം അങ്ങാടിയില്‍ വൈകീട്ട് നടക്കുന്ന സ്വീകരണത്തിനു ശേഷം അരക്കിണര്‍, ബി.സി റോഡ് വഴി ചെറുവണ്ണൂര്‍ ദേശിയപാതയില്‍ പ്രവേശിച്ച് ഫറോക്ക് ചുറ്റി പേട്ടവഴി വൈകീട്ട് 7.30ന് രാമനാട്ടുകര അങ്ങാടിയില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ജാഥ ക്യാപ്റ്റന്‍ മനോജ്കുമാര്‍, മറ്റു സംസ്ഥാന ഭാരവാഹികള്‍ സംസാരിക്കും. അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തെരുവ് നാടകവും അവതരിപ്പിക്കും.

ജനകേരള യാത്രയുടെ പ്രചരണാര്‍ത്ഥം ഇന്ന് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹനജാഥയും ബൈക്ക് റാലിയും സംഘടിപ്പിക്കും. ഏഴിന് ഉച്ചക്ക് രണ്ടുമണിയോടെ ചെറുവണ്ണൂരില്‍ നിന്നും ആരംഭിച്ച് അരീക്കാട്, മോഡേണ്‍ബസാര്‍, റഹ്്്മാന്‍ ബസാര്‍, നല്ലളം, മാത്തോട്ടം, ബേപ്പൂര്‍, കരുവന്‍തിരുത്തി, ചാലിയം, കടലുണ്ടി, മണ്ണൂര്‍, കല്ലുമ്പാറ, ഫറോക്ക്, പേട്ട, ചുങ്കം, ഫാറൂഖ് കോളജ് എന്നിവിടങ്ങളിലെ പ്രചാരണത്തിനു ശേഷം വൈകീട്ട് രാമനാട്ടുകരയില്‍ സമാപിക്കും.

No comments:

Post a Comment