Tuesday, April 6, 2010

ജനകേരള യാത്രയെ വയനാട് നെഞ്ചേറ്റി


വയനാട്: ജില്ലയില്‍ പ്രവേശിച്ച എസ്.ഡി.പി.ഐ ജനകേരളയാത്രയെ വയനാട് ജില്ല നെഞ്ചേറ്റി. ഓരോ സ്വീകരണ സ്ഥലങ്ങളിലും വന്‍ സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. ഇന്ന് രാവിലെ 9.30 നിരവില്‍ പുഴയിലായിരുന്നു ആദ്യ സ്വീകരണം. ജില്ലാ പ്രസിഡന്റ് മജീദ് മുസ്്‌ല്യാര്‍, ജില്ലാ സെക്രട്ടറി പി ആര്‍ കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
നിരവധി വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് യാത്ര ജില്ലയില്‍ പ്രയാണം തുടങ്ങിയത്. യാത്രയിലുടനീളം ആവേശഭരിതരായ പ്രവര്‍ത്തകരുടെ വന്‍നിരയാണ് ജാഥയെ സ്വീകരിച്ചാനയിക്കുന്നത്. ഈ ജനാവലിയെ അധികനാള്‍ അവഗണിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധ്യമല്ലെന്ന് ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ് കുമാര്‍ വ്യക്തമാക്കി.

No comments:

Post a Comment