Thursday, April 1, 2010

സര്‍വീസ് ബൂത്ത് ആരംഭിച്ചു

അത്തോളി: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസ് ബൂത്ത് പ്രവര്‍ത്തനം ആരംഭിച്ചു. അത്തോളി പോലിസ് സ്‌റ്റേഷന് സമീപത്തായി ആരംഭിച്ച ബൂത്തിന്റെ ഉദ്ഘാടനം എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്്മയില്‍ കമ്മന നിര്‍വഹിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരന്‍, ബാലുശ്ശേരി മണ്ഡലം സെക്രട്ടറി മാഹിന്‍ അത്തോളി, ഓര്‍ഗനൈസര്‍ നജീബ് അത്തോളി, പഞ്ചായത്ത് പ്രസിഡന്റ് സി ടി ബഷീര്‍, സെക്രട്ടറി ഇ എം സക്കരിയ്യ, സി ടി അബ്്ദുല്ല, കെ കെ ഷമീര്‍ സംസാരിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അപേക്ഷകളും എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി ലഭിക്കും.

ഫോട്ടോ: എസ്്.ഡി.പി.ഐ അത്തോളി പഞ്ചായത്ത്്് കമ്മിറ്റിയുടെ സര്‍വീസ്്് ബൂത്ത്്് ഉദ്്്ഘാടനം എസ്്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്്മയില്‍ കമ്മന നിര്‍വ്വഹിക്കുന്നു

No comments:

Post a Comment